കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പിലാക്കിയ പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന (PM-KISAN). രാജ്യത്തുള്ള എല്ലാ കര്‍ഷകരിലേക്കും ഇടനിലക്കാരുടെ ഇടപെടലില്ലാതെ തന്നെ ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഡിജിറ്റല്‍ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതി പ്രകാരം എല്ലാ കര്‍ഷകർക്കും പ്രതിവര്‍ഷം 6,000 രൂപ ധനസഹായമായി നൽകും. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളായ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് ലഭിക്കുക. കർഷകരുടെ ഉന്നമനത്തിനു വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് കിസാന്‍ സമ്മാന്‍ നിധി യോജന. സ്വന്തമായി 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട അല്ലെങ്കില്‍ നാമമാത്ര കര്‍ഷകർക്കാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ ഭൂമി കൃഷിക്കായി മാത്രം ഉപയോഗിക്കണം. 10,000 രൂപയോ അതില്‍ കൂടുതലോ പ്രതിമാസ പെന്ഷന് ഉള്ളവർക്കും ആദായ നികുതി അടയ്ക്കുന്ന കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. സര്‍ക്കാര്‍ സര്‍വീസ്, ബിസിനസ്സ് തുടങ്ങിയ മേഖലയിൽ നിന്നും വരുമാനം ലഭിക്കുന്നവരും പദ്ധതിക്ക് അര്‍ഹരല്ല.
അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ വഴി പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. പിഎം കിസാന്‍ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in സന്ദർശിച്ചാൽ അക്കൗണ്ടില്‍ പണം വന്നോ ഇല്ലയോ എന്ന് അറിയാന്‍ കഴിയും.
