തികച്ചും അപൂർവങ്ങളിൽ അപൂർവമായി ഒരേ പീഠത്തിൽ സ്വയംഭൂവായ രണ്ട് ശിവ ലിംഗങ്ങളോട് കൂടിയ വളരെ വിശേഷതയുള്ള ക്ഷേത്രമാണ് തൃപ്പംകുടം മഹാശിവക്ഷേത്രം. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള തലയാഴം ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരേ പീഠത്തിൽ സ്വയംഭൂവായ രണ്ട് ശിവ ലിംഗങ്ങളോട് കൂടിയ അപൂർവമായ ഈ ക്ഷേത്രത്തിൽ അന്നപൂർണ്ണേശ്വരിയായ പാർവതി ദേവിയുടെ പ്രത്യേക സാനിധ്യവും നിലകൊള്ളുന്നു. അതിനാൽ തന്നെ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പാർവതീമംഗലം. ഇഷ്ട മംഗല്യസിദ്ധിക്കുവേണ്ടി യുവതീയുവാക്കൾ പാർവതി ദേവിയെ പ്രീതിപ്പെടുത്തുവാനായി നടത്തി വരുന്ന സദ്യയാണ് പാർവതീമംഗലം. ഈ വഴിപാട് നടത്തി കഴിഞ്ഞാൽ ഉടൻ തന്നെ ഫലം ഉണ്ടാകുമെന്നും അത്തരത്തിൽ മംഗല്യം നടന്ന അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായും പറയപ്പെടുന്നു. ക്ഷേത്രത്തിലെ തളിപ്പടിയിൽ മേൽശാന്തി തയ്യാറാക്കിയ സദ്യ ദേവതകൾക്കായെന്ന സങ്കൽപ്പത്തിൽ നേദിച്ച ശേഷം അന്നദാനമായി ഭക്തജനങ്ങൾക്ക് നൽകുന്നു. മംഗല്യഭാഗ്യത്തിനായി പാർവതീമംഗലം വഴിപാട് നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രമായും തൃപ്പംകുടം അറിയപ്പെടുന്നു. കൂടാതെ തൃപ്പംകുടം മഹാദേവനെ ക്ഷിപ്രപ്രസാദിയായ കിരാതമൂർത്തി , രോഗശാന്തി നൽകുന്ന വൈദ്യനാഥനായും ഭക്തർ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ വിഘ്നങ്ങൾ നീങ്ങുന്നതിനും രോഗശാന്തിക്കുമായി ഇവിടെ വഴിപാടുകൾ നടത്തുന്നത് ഉത്തമമാണെന്നും പറയപ്പെടുന്നുണ്ട്. സ്വയംവരാർച്ചനയും ജലധാരയുമാണ് ഈ ക്ഷേത്രത്തിലെ മറ്റ് പ്രധാന വഴിപാടുവകൾ.
Highlight:Thrippokudam is situated at 8 kms South of Vaikom and 23 km Northwest of Kottayam