രാജ്യത്തുള്ള പെൺകുട്ടികളുടെ ഉപരിപഠനത്തിനും മറ്റു ആവിശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഈ പദ്ധതി മുഖേന 50 ലക്ഷത്തിനു മുകളിൽ വരെ സമ്പാദിക്കാം. പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ സുകന്യ സമൃദ്ധി യോജനയുടെ ഭാഗമാകാൻ സാധിക്കും.
പെൺകുട്ടികളുടെ അതിജീവനവും സംരക്ഷണവും ഉറപ്പാക്കുന്നതിന് ഈ പദ്ധതി സഹായിക്കും. പത്തുവയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടിയുടെ പേരിൽ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ അക്കൗണ്ട് തുടങ്ങാവുന്നതാണ്. കുറഞ്ഞത് 250 രൂപയാണ് വർഷത്തിൽ നിക്ഷേപ്പിക്കേണ്ടത്. പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. 15 വർഷത്തേക്ക് മാത്രം നിക്ഷേപം നടത്തിയാൽ മതി. 21 വർഷമാണ് നിക്ഷേപ കാലാവധി. 8.2% മാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക്.
