തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിച്ചു. പുതുക്കിയ വേതന നിരക്ക് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനങ്ങളിൽ 7 രൂപ മുതൽ 26 രൂപ വരെയാണ് വേതനം വർധിപ്പിച്ചത്.
കേരളത്തിൽ 346 രൂപയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിമാസ വേതനം. ഇത് 369 രൂപയായി ഉയർത്തി. ഇതോടെ 6.65 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ 13 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന തൊഴിലുറപ്പ് കൂലി ലഭിക്കുന്നതിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്.
ഒരു വർഷം 100 ദിവസം തൊഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. വർധിപ്പിച്ച വേതന നിരക്ക് ഏപ്രിൽ 1 മുതലാണ് നിലവിൽ വരുന്നത്.
