ചത്തീസ്ഗഢില്‍ ബന്ധുക്കള്‍ കൂടിയായ കമിതാ ക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്കി കൊല പ്പെടുത്തി മൃതദേഹം കത്തിച്ചു.ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്.കൃഷ്ണനഗര്‍ സ്വദേശികളാണ് ഇവര്‍. സംഭവത്തില്‍ ഇരു വരുടേയും അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോ ദരന്‍ ചരണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീഹരിയും ഐശ്വര്യയും പ്രണയത്തിലായിരുന്നു.
എന്നാല്‍ ഇരുവരുടെയും വീട്ടുകാര്‍ ബന്ധത്തിന് എതി രായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരു വരും ഒളിച്ചോടി. ഇരുവരേയും കാണാനില്ലെന്ന് കാണി ച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദുര്‍ഗ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവ രും ചെന്നൈയില്‍ ഉളളതായി കണ്ടെത്തി. ഒക്ടോബര്‍ ഏഴിന് ഒരു സംഘം പൊലീസ് സ്ഥലത്തെത്തി ഇരുവ രെയും നാട്ടിലെത്തിച്ചു. നിയമനടപടികള്‍ക്ക് ശേഷം ബന്ധുക്കളുടെ കൂടെ വിടുകയും ചെയ്തു.
ഇവരുടെ വീടുകളില്‍ ശനിയാഴ്ച രാത്രി എന്തോ അസ്വാ ഭാവികമായി നടക്കുന്നത് അവിടെ പട്രോളിങ് നടത്തി യിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കുടും ബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീഹരി യേയും ഐശ്വര്യയെയും വിഷം നല്കി കൊലപ്പെ ടുത്തിയതാ യി അമ്മാവന് രാമുവും പെണ്‍കുട്ടിയുടെ സഹോദരന് ചരണും വെളുപ്പെടുത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ 10 കിലോമീറ്റര്‍ അക ലെയുള്ള ശിവ്നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതിക ള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പോലീസ് നടത്തിയ തിരച്ചലില്‍ പാതി കത്തിയ നിലയി ലുളള മൃതദേഹങ്ങള്‍ കണ്ടെത്തി. അന്വേഷണം പുരോ ഗമിക്കുകയാണ്.