സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിപോയതായി പരാതി. കറ്റാനത്താണ് സംഭവം. കായംകുളം സ്വദേശിനിയായ 21 കാരിയുടെ മൃതദേഹമാണ്
അഴുകിയത്.പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. മോർച്ചറിയുടെ കമ്പ്രസറിന് കേടുപാട് സംഭവിച്ചതാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി