
സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം അടുത്ത ആഴ്ച മുംബൈയിൽ എത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. അടുത്തവർഷം ജൂൺ 2നാണ് ജവാൻ റിലീസ് ചെയ്യുക.
റാണ ദഗുപതിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ മൂലം ചെയ്യാൻ സാധിക്കാതിരിക്കുകയും ആ കഥാപാത്രം സേതുപതിയെ തേടി എത്തുകയുമായിരുന്നു. അല്ലുഅർജുൻ നായകനാകുന്ന പുഷ്പ രണ്ടാം ഭാഗത്തിലും വിജയ്സേതുപതി ആണ് വില്ലൻ. ഷാഹിദ് കപൂർ, റാഷി ഖന്ന എന്നിവരോടൊപ്പം ഫർസി എന്ന ഹിന്ദി വെബ്സീരിസിലും സേതുപതി ഇതിനിടെ അഭിനയിച്ചിരുന്നു. ആമസോൺ പ്രൈമിലൂടെ ഉടൻ സ്ട്രീമിങിനൊരുങ്ങുന്ന സീരിസ്സംവി ധാനം ചെയ്തിരിക്കുന്നത് ഫാമിലി മാന്റെ സൃഷ്ടാക്കളായ രാജും ഡികെയും ചേർന്നാണ്. നിലവിൽ മാമനിതൻ എന്ന സിനിമയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. സീനുരാമസ്വാമി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഗായത്രിയാണ് നായിക. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന എട്ടാമത്തെ ചിത്രമാണിത്.