ഡ്രൈവറായി ഐശ്വര്യ രാജേഷ്: ‘ഡ്രൈവര്‍ ജമുന’യുടെ ട്രെയ്ലര് എത്തി July 8, 2022 നടി ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡ്രൈവര്‍ ജമുന’യുടെ ട്രെയ്ലര് പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഔട്ട്-ആന്‍ഡ് ഔട്ട് മൂവിയായി ഒരുങ്ങുന്ന ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തില്‍ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്. കിന്‍സ്ലിന്‍ സംവിധാനം ചെയ്യുന്ന ചിത്രം 18 റീല്‍സിന്റെ ബാനറില്‍ എസ്പി ചൗത്താരിയാണ് നിര്‍മ്മിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങും.ഐശ്വര്യയെ കൂടാതെ, ഈ ചിത്രത്തില്‍ ആടുകളം നരേന്, ശ്രീരഞ്ജനി, അഭിഷേക്, ‘രാജാ റാണി’ ഫെയിം പാണ്ഡ്യന്, കവിതാ ഭാരതി, പാണ്ടി, മണികണ്ഠന്, രാജേഷ്, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഗോകുല്‍ ബിനോയ് ആണ് ഛായാഗ്രഹണം, ജിബ്രാന് സംഗീതവും, ഡോണ്‍ ബാല (കല) & ആര് രാമര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പി.ആര്.ഒ ശബരി, യുവരാജ്. 0 Facebook Twitter Google + Pinterest Rejith previous post ബിരുദക്കാർക്ക് ബിഎസ്എൻഎല്ലിൽ (BSNL) അപ്രൻറീസ് ആകാം; 8000 രൂപ വരെ സ്റ്റൈപെൻഡ് next post മഴ നനഞ്ഞ്, കാടിനുള്ളില്‍ കുട്ടവഞ്ചിയിലൊരു കിടിലന്‍ യാത്ര..! You may also like പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു October 20, 2020 സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ ഉടൻ തുറക്കില്ല October 14, 2020 അവാര്‍ഡ് വന്നപ്പോള്‍ അശോകന് പെയിന്റ് പണിയില്‍; ഫോണുമായി മകന് പാഞ്ഞെത്തി October 14, 2020 കൊവിഡ് കാലത്ത് ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയ ആദ്യ സിനിമ ‘LOVE’ ഈ... October 9, 2020 50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു:സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്,... October 13, 2020 സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന... August 12, 2020 96 ലെ പ്രണയം 18ൽ പറയുന്നത് November 15, 2018 കമല്‍ഹാസന്റെ ആറാട്ട് ഇനി ഒടിടിയില്‍; ‘വിക്രം’ സ്ട്രീമിംഗ് ഇന്ന് മുതൽ July 8, 2022 വാസന്തിയുടെ റഹ്മാന് ബ്രദേഴ്സ് ; അവാര്‍ഡ് വിശേഷം October 14, 2020 നടി പാര്‍വതി അമ്മയില്‍നിന്ന് രാജിവെച്ചു; ഇടവേള ബാബുവിനോട് പുച്ഛം മാത്രമെന്ന്... October 12, 2020 Leave a Comment Cancel Reply Δ