ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.
ചിത്രകൂട് ജില്ലയിലെ മണിക്പൂരിലാണ് 15കാരി വീട്ടിനു ള്ളില്‍ തൂങ്ങി മരിച്ചത്. കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇതില്‍ പോലീസ് നടപടി എടുക്കാത്തതി നെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ എട്ടിന് മുന്‍ ഗ്രാമത്തലവന്റെ മകന് കിശന്‍ ഉപാധ്യയി, സുഹൃത്തുക്കളായ സതീഷ്, ആശിഷ് എന്നി വര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
വനത്തിനുള്ളിലേക്ക് പിടിച്ചുകൊ ണ്ടുപോയായിരുന്നു പീഡനം. സംഭവത്തിലെ മൂന്ന് പേരെയും അറസ്റ്റ് ചെയ്ത തായി ചിത്രകൂട് പോലീസ് സൂപ്രണ്ട് അറിയിച്ചു.
എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് നട പടി സ്വീകരിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് ആ ത്മ ഹത്യ ചെയ്തതെന്നും ആദ്യഘട്ടത്തില്‍ പരാതി സ്വീ കരിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും ബന്ധു ക്കള്‍ അറിയിച്ചു.