കേളത്തിന്റെ വിനോദസഞ്ചാരത്തിന് ഒരു നാഴികക്കല്ലുകൂടി സമ്മാനിച്ച് സീപ്ലെയിൻ ‘ഡി ഹാവില്ലൻഡ് കാനഡ’. സഞ്ചാരയിടത്തിന് പുതിയ ആകാശവിതാനം തുറന്ന് സീപ്ലെയിൻ സർവ്വീസിന് ഇന്ന് തുടക്കമായി. ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് ആദ്യ പരീക്ഷയോട്ടം നടന്നത്. മൂന്നാർ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വരവേറ്റു. ഫ്ലാഗ് ഓഫ് നടക്കുന്നതിനാൽ മീൻപിടിത്ത ബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ, ജലമെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ എന്നവയ്ക്കെല്ലാം മറൈൻഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലംമുതൽ ബോൾഗാട്ടി മേഖലവരെയും വല്ലാർപാടം മുതൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്തുവരെയുമുള്ള മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 8 മണി മുതൽ 11 മണി വരെയാണ് നിയന്ത്രണമുള്ളത്. ഈ ചെറിയ വിമാനത്തിൽ 17 സീറ്റുകളാകും ഉണ്ടാവുക. റൺവേക്കുപകരം വെള്ളത്തിലൂടെയാകും പറന്നുയരുന്നതും ലാൻഡ് ചെയ്യുന്നതും. ഡി ഹാവില്ലൻഡ് കാനഡയുടെ സർവീസ് നിയന്ത്രിക്കുന്നത് സ്വിറ്റ്സർലൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജെറ്റും ചേർന്നാണ്. ഞായർ പകൽ 11 മണിയോടെ വിജയവാഡയിൽ നിന്നും പറന്നുയർന്ന വിമാനം 2.30ന് കൊച്ചി അന്താരാഷ്ട്ര വിനാമത്താവളത്തിലെത്തി. കനേഡിയൻ പൗരന്മാരായ ക്യാപ്റ്റൻ ഡാനിയൽ മോണ്ട് ഗോമറി, ക്യാപ്റ്റൻ റോഡ്ജർ ബ്രെൻജർ എന്നിവരാണ് പൈലറ്റുമാർ. കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസിനാണ് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നത്. യാത്രാദൂരവും സമയവും കുറയുന്നത് സഞ്ചാരികളെ ആകർഷിക്കുന്നതോടൊപ്പം പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും ഇതോടൊപ്പം വർദ്ധിക്കും.
ശില്പ സുദർശൻ
Pic Courtesy: keralakumudi