മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ലൗലി ജനുവരിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ഫാന്റസി കോമഡി ഡ്രാമയിലൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നിൽ നിൽക്കുന്ന കുഞ്ഞ് മനുഷ്യനായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. ‘ഓഫാബി’ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായി എത്തുന്ന ഹൈബ്രിഡ് ചിത്രമാണിത്. ടമാർ പഠാർ എന്ന ചിത്രത്തിന് ഒൻപത് വർഷങ്ങൾക്ക് ശേഷം ദിലീഷ് കരുണാകരൻ രചനയും സംവിധാനവും നിവർഹിച്ച ചിത്രമാണ് ലൗലി. ഈ ചിത്രം ത്രീഡിയിലാകും തിയേറ്ററുകയിൽ എത്തുക. മാത്യു തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് ഒരു ഈച്ചയാണ് എന്നത് വളരെ ശ്രദ്ധേയമാണ്. ചിത്രത്തിൽ ആനിമേറ്റഡ് ക്യാരക്ടറായി എത്തുന്ന ഈച്ചയുടെ സീനുകൾ ഏകദേശം 45 മിനിട്ടോളമാണ്. നായികയായി എത്തുന്ന ഈച്ചക്ക് ശബ്ദം നൽകിയിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണെന്ന് സംവിധായകൻ ദിലീഷ് കരുണാകരൻ വ്യക്തമാക്കി. 51 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സെമി ഫാന്റസി ജോണറിലെത്തുന്ന ചിത്രം വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻ, നോനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ ശരണ്യയും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഷിക് അബു ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിട്ടുണ്ട്.
ശില്പ സുദർശൻ
Highlight : Hybrid film in Malayalam after a long time